തമിഴ്‌നാട്ടിൽ താപവൈദ്യുത നിലയത്തിൽ കമാനം തകർന്നുവീണ് ഒമ്പത് പേർ മരിച്ചു
എന്നൂരിലെ നോർത്ത് ചെന്നൈ തെർമൽ പവർ സ്റ്റേഷൻ നിർമ്മാണ സ്ഥലത്ത് ഉണ്ടായ ഒരു വലിയ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 30 അടി ഉയരത്തിൽ നിന്ന് നിർമ്മാണത്തിലിരുന്ന ഒരു കമാനം തകർന്നുവീണു, നിരവധി കുടിയേറ്റ തൊഴിലാളികൾ കുടുങ്ങി. പരിക്കേറ്റവരെ വടക്കൻ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ധാക്കയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
ധാക്കയിൽ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. രാജസ്ഥാനിലെ ഝലാവര്‍ സ്വദേശിനിയായ നിദാ ഖാനെ(19)യാണ് ബംഗ്ലാദേശിലെ ധാക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ധാക്കയിലെ അദ് ദിന്‍ മൊമിന്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു നിദ. ഹോസ്റ്റല്‍ മുറിയിൽ കഴിഞ്ഞ ദിവസമാണ് നിദയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം ബംഗ്ലാദേശ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നിദ പഠിച്ചിരുന്ന കോളേജ് അധികൃതര്‍ വിഷയത്തില്‍ പ്രസ്താവന പുറപ്പെടുവിക്കാത്തതിനെതിരേ പലരും
ബിഹാറിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
ബിഹാറിൽ സമഗ്രപരിശോധനയ്ക്ക് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഉള്ളത്. 7.89 കോടി വോട്ടമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാർ ഉണ്ടായിരുന്നു. 21.53 ലക്ഷം വോട്ടർമാരെയാണ് പുതിയ കണക്ക് പ്രകാരം അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം
ട്രംപിൻ്റെ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള 20 നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് മോദി
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപിൻ്റെ 20 നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷ, മേഖലയിലെ സുസ്ഥിരമായ സമാധാനം, വികസനം എന്നിവയിലേക്കുള്ള പ്രായോഗിക പാത എന്നാണ് നിർദേശങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള ശ്രമത്തെ പിന്തുണയ്ക്കുമെന്നും ‘പ്രസിഡണ്ട് ട്രംപിൻ്റെ നിർദേശങ്ങളിൽ ബന്ധപ്പെട്ട എല്ലാവരും ഒത്തുചേരുമെന്നും പ്രത്യാശിക്കുന്നു’ എന്ന് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേർക്കലിന് മികച്ച പ്രതികരണം
തദ്ദേശതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേർക്കലിന് മികച്ച പ്രതികരണം. ആദ്യ ദിവസമായ ഇന്നലെ അപേക്ഷിച്ചത് 2,285 പേരാണ്. തിരുത്തല്‍ വരുത്തുന്നതിന് 83 പേരും, വാർഡ് മാറ്റുന്നതിന് 266 പേരും, പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് 69 പേരും അപേക്ഷ നല്‍കി. കരട് വോട്ടര്‍പ്പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നിനോ മുമ്ബോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം.
ഉത്സവ സീസണുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ റെയിൽവെ
ഉത്സവസീസണുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന യാത്രികരെ പിടികൂടാൻ ശക്തമായ പരിശോധയുമായി റെയിൽവെ. അത്തരം ആളുകളെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നവരാത്രി , ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളുമായി ബന്ധപ്പെടുത്തിയാണ് ട്രെയിനുകളില്‍ പരിശോധന നടത്തുക. ടിക്കറ്റ് എടുക്കാത്തവരെ മാത്രമല്ല സാധാരണ ടിക്കറ്റ് എടുത്ത് റിസര്‍വേഷന്‍ സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും പിടിവീഴും. സാധാരണ ഉത്സവസീസണുകളില്‍ ദീര്‍ഘദൂര ട്രെയിനുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ചില യാത്രക്കാര്‍ ടിക്കറ്റ് എടുക്കാതെ
പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതിക്ക് പരോൾ അനുവദിച്ചു
പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരന് പരോൾ അനുവദിച്ചു. പരോൾ അനുവദിക്കണമെന്നും കുടംബാംഗങ്ങൾക്ക് അസുഖമാണെന്നും ആവശ്യപ്പെട്ട് പീതാംബരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെ ഒരു മാസത്തേക്കാണ് പരോൾ. ഏഴാം പ്രതി എ.അശ്വിൻ, രണ്ടാം പ്രതി സജി സി. ജോർജ് എന്നിവർക്കും കഴിഞ്ഞ ദിവസം പരോൾ ലഭിച്ചിരുന്നു. അഞ്ചാം പ്രതി ഗിജിൻ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്‌ണു സുരയും പരോളിനായി അപേക്ഷ
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ; വിമാനസര്‍വീസുകളെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ. ഇന്ന് ഡല്‍ഹിയില്‍ ശക്തമായ മഴയാണ് പെയ്തത്. നഗരത്തിൻ്റെ പലഭാഗങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകളുണ്ടായി. രാവിലെ മുതല്‍ മഴ തുടരുന്നത് വിമാന സർവീസുകളെ ബാധിച്ചേക്കാമെന്നും ഡൽഹി വിമാനത്താവളത്തിൽ നിന്ന് യാത്രചെയ്യേണ്ടവർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു. റോഡിൽ മഴ കാരണം ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് ഇൻഡിഗോയും നിർദേശം നൽകിയിട്ടുണ്ട്.
ഇത്രയും സങ്കടപ്പെട്ട സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല; ദുരന്തത്തിൽ പ്രതികരിച്ച് വിജയ്
കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് വിജയ് വികാരാധീനനായി പറഞ്ഞു. ”താൻ പ്രസംഗിച്ചത് അനുവദിച്ച സ്ഥലത്തുനിന്നുതന്നെയാണ്. നടക്കാൻ പാടില്ലാത്തത് നടന്നു. ഉടൻ എല്ലാവരെയും കാണും. സത്യം ഉടൻ പുറത്തുവരും. പിന്തുണച്ച എല്ലാവർക്കും നന്ദി” വിജയ് വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകൾ റാലിക്ക് എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വിജയ് ഉയർത്തുന്നുണ്ട്.
നേപ്പാളിൻ്റെ ഊർജ-ജലവിഭവ വകുപ്പ് മന്ത്രി ഇന്ത്യയിലേക്ക്
നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിനു ശേഷം രൂപീകരിച്ച പുതിയ സർക്കാരിൻ്റെ പ്രതിനിധി ഇന്ത്യയിലേക്ക്. നേപ്പാളിൻ്റെ പുതിയ ഊർജ-ജലവിഭവ വകുപ്പ് മന്ത്രി കുൽമാൻ ഗിസിങാണ് ഇന്ത്യ സന്ദർശിക്കുന്നത്. നേപ്പാളിലെ ഇടക്കാല സർക്കാരും ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന വ്യക്തമായ സൂചന നൽകുന്നത്. ഒക്ടോബർ 27 മുതൽ 30 വരെയാണ് ഇന്ത്യാ സന്ദശനം. അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൻ്റെ (International Solar Alliance -ISA) സമ്മേളനത്തിലാണ് കുൽമാൻ ഗിസിങ് പങ്കെടുന്നത്. നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കിയുടെ