മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. രോഗമുക്തനായി തിരിച്ചുവരുന്നതിൻ്റെ ആഹ്ളാദത്തിലാണ് പിറന്നാൾ ആഘോഷം നടക്കുന്നത്. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

സിനിമയിൽനിന്ന് അവധിയെടുത്ത് ചികിത്സാർഥം ചെന്നൈയിൽ പോ മമ്മൂട്ടി പൂർണ ആരോഗ്യവാനായെന്ന് ഡോക്‌ടർമാർ സാക്ഷ്യപ്പെടുത്തി. ഉടൻ തന്നെ മഹേഷ് നാരായണൻ്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുമെന്ന് സൂചനയുണ്ട്. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി.

Related Posts