അഫ്‌ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി അടുത്താഴ്‌ച ഇന്ത്യ സന്ദർശിക്കും. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷുള്ള ആദ്യ സന്ദർശനമാണിത്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ യാത്രാ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് സന്ദശനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ജനുവരിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മുത്തഖിയുമായി ദുബായിൽ വച്ച് നടത്തിയ കൂടിക്കാഴ്‌ചയിൽ ആരോഗ്യ മേഖലയ്ക്കും അഭയാർത്ഥി പുനരധിവാസത്തിനും ഭാരതം നൽകുന്ന സഹായത്തെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദുവിന് അഫ്ഗാനിസ്ഥാൻ ഭാരതത്തിന് പൂർണ പിന്തുണ അറിയിച്ചിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ അഫ്‌ഗാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.