മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരൻ എം ടി വിടവാങ്ങി
പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ചുനാളായി ചികിത്സയിലായിരുന്നു. 1933 ജൂലായ് 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് ജനനം. സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള എം ടി, രാജ്യത്തെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ൽ നേടി. 2005ൽ രാജ്യം അദ്ദേഹത്തിന് പദ്‌മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് (കാലം), കേരള സാഹിത്യ
കേരള സമാജം തിരുവാതിര മത്സരം ഫെബ്രുവരി രണ്ടിന്
ബംഗളൂരു കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തിരുവാതിര മത്സരം 2025 ഫെബ്രുവരി രണ്ടിന് രാവിലെ പത്തിന് ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടക്കും. വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് മത്സരം. ഒന്നാം സമ്മാനം 20000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയുമാണ്. മൂന്ന് ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. ഒരു ടീമിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം. തിരുവാതിരയ്ക്കു
ബസിലേക്ക് കാർ ഇടിച്ചുകയറി: ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
കോന്നി കൂടൽമുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പെടെ ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. അനുവും നിഖിലും ദമ്പതികളാണ്. ഇക്കഴിഞ്ഞ നവംബർ മുപ്പതിനായിരുന്നു ഇവരുടെ വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം
18ാം വയസ്സില്‍ ഗുകേഷ് ലോകചാമ്പ്യന്‍; വിശ്വനാഥന്‍ ആനന്ദിന് ശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് കിരീടം. 14ാം റൗണ്ടില്‍ ചൈനയുടെ ഡിംഗ് ലിറെനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡി. ഗുകേഷ്. ഏഴര പോയിൻ്റെ സ്വന്തമാക്കിയാണ് താരത്തിൻ്റെ നേട്ടം. ചെസ് ഇതിഹാസം ഗാരി കാസ്പറോവിൻ്റെ 22-ാം വയസ്സിലെ (1985) ലോക കിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനാണ് ഗുകേഷ്. വെറും 18 വയസ്സ് മാത്രമാണ് താരത്തിൻ്റെ
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
ദുരിതബാധിതർക്ക് 100 വീടുണ്ടാക്കി നൽകാമെന്നകർണാടക സർക്കാരിൻ്റെ വാഗ്‌ദാനം സ്വീകരിക്കുന്നതിൽരാഷ്ട്രീയം നോക്കേണ്ട’: ബിനോയ് വിശ്വം
മുണ്ടകൈ ദുരിതബാധിതർക്ക് 100 വീടുണ്ടാക്കി നൽകാമെന്ന കർണാടക സർക്കാരിൻ്റെ വാഗ്‌ദാനം സഹായം സ്വീകരിക്കുന്നതിൽ രാഷ്ട്രീയം നോക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങായി കർണാടക വെച്ച് നൽകാമെന്ന് പ്രഖ്യാപിച്ച നൂറ് വീടുകളുടെ ഏകോപനം വഴിമുട്ടിയെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചതിന് പിന്നാലെയാണ് പ്രതികരണം. അതേസമയം മുനമ്പത്ത് നിന്നും ആരെയും കുടിയിറക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വഖഫ് ഭൂമിയായാലും ദേവസ്വം ഭൂമിയായാലും
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
മുൻ കർണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ. 1962-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. 1967 ൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മദ്ദൂരിൽ നിന്ന്
സിറിയ പിടിച്ച് വിമതർ: ബാഷർ രാജ്യം വിട്ടു,വിമതരെ പിന്തുണച്ച് പ്രധാനമന്ത്രി
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് വിമതസേന ഭരണം പിടിച്ചു. അസദ് റഷ്യയിലേക്ക് പലായനം ചെയ്‌തെന്നും, വിമാനം തകർന്ന് കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഉരുക്ക് മുഷ്ടിയുള്ള വാഴ്‌ചയ്‌ക്കും ബാത്ത് പാർട്ടിയുടെ ഏകാധിപത്യ ഭരണത്തിനുമാണ് അന്ത്യമായത്. ഇടക്കാല ഗവൺമെന്റിന് അധികാരം കൈമാറുമെന്ന് വിമതർ അറിയിച്ചു. വിമതരോട് സഹകരിക്കുന്ന പ്രധാനമന്ത്രി മുഹമ്മദ് ഘാസി അൽ ജലാലി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതു
ലോക ചെസ് ചാമ്പ്യൻ പട്ടം ഒന്നര പോയിൻറ് അകലെ,11ാം റൗണ്ടിൽ ഗുകേഷിന് വിജയം
ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ 11ാം റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ യുവതാരം ഡി.ഗുകേഷിന് വിജയം. 11ാം റൗണ്ടിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് പരാജയപ്പെടുത്തി. ഇതോടെ ആറു പോയിന്റുമായി ഗുകേഷ് മുന്നിലെത്തി. ഒന്നരപോയിന്റ് കൂടി നേടിയാൽ ഗുകേഷ് ലോക ചാമ്പ്യനാകും. ഏഴര പോയിന്റാണ് ചാമ്പ്യൻഷിപ്പ് നേടാൻ വേണ്ടത്, ചാമ്പ്യൻഷിപ്പിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഒന്നാം റൗണ്ടിൽ ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം റൗണ്ടിൽ ജയം നേടി
പരമ്പര ഒപ്പത്തിനൊപ്പമാക്കി ആതിഥേയർ; ഇന്ത്യയ്‌ക്ക് നിരാശ,ഓസീസിൻ്റെ ജയം പത്ത് വിക്കറ്റിന്
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. മത്സരം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഓസീസിൻ്റെ ജയം. വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാർ ലക്ഷ്യം പൂര്‍ത്തീകരിച്ച് പരമ്പര ഒപ്പത്തിനൊപ്പമാക്കി. സ്‌കോര്‍: ഇന്ത്യ 180 & 175, ഓസ്‌ട്രേലിയ 337 & 19/0. മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സിനു ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് 47 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 28 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന