4ജിയില്‍ മുന്നേറി ബിഎസ്എന്‍എല്‍;50000 ടവറുകള്‍ പുതിയ സ്ഥാപിച്ചു
4ജി സേവനങ്ങളിലേക്കുള്ള ബിഎസ്എന്‍എല്ലിന്റെ പരിവര്‍ത്തനം അതിവേഗത്തിലായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 50000 ടവറുകള്‍ സ്ഥാപിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന് കീഴിലുള്ള നാഴികക്കല്ലാകുന്ന നേട്ടമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, തേജസ് നെറ്റ് വര്‍ക്ക്‌സ്, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്), ഐടിഐ ലിമിറ്റഡ് എന്നിവരുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ കണക്ടിവിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യയുടെ സ്വദേശീയ സാങ്കേതികവിദ്യയുടെ
‘ഒന്ന് ഗർഭിണിയാകൂ, പ്ളീസ്’; സർക്കാർ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് നിർബന്ധിക്കുന്നുവെന്ന് പരാതി
ബീജിംഗ്: രാജ്യത്തെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറയുന്നത് കണക്കിലെടുത്ത് ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ വിചിത്രമായ ഒരു കാര്യം ചെയ്യുന്നതായി റിപ്പോർട്ട്. രാജ്യത്തെ സ്ത്രീകളെ വിളിച്ച് ഗർഭിണിയാണോയെന്ന് അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥർ. അല്ലാത്തവരോട് ഗർഭിണിയാകാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പതിറ്റാണ്ടുകളോളം കർശന ജനനനിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയിരുന്ന രാജ്യത്താണ് സർക്കാർ ഉദ്യോഗസ്ഥരുടെ വിചിത്ര നടപടി.
കേടായ ഫോൺ മാറ്റി നൽകാൻ തയ്യാറാകാത്ത ഫ്ലിപ്‌കാർട്ടിന് കിട്ടിയത് എട്ടിന്റെ പണി; ഉപഭോക്താവിന് ലോട്ടറിയും
കേടായ ഫോൺ മാറ്റി നൽകാൻ തയ്യാറാകാതിരുന്ന ഓൺലൈൻ ബിസിനസ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിന് പിഴ. പഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. വാറണ്ടി കാലാവധിയിൽ തന്നെ ഫോൺ കേടായെങ്കിലും ഫ്ളിപ്കാർട്ട് മാറ്റി നൽകിയില്ലെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി.
ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് ഗുരുതര പരുക്ക്…
കൊച്ചി∙ ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുമ്പനം പാലത്തിനു സമീപത്താണ് അപകടം നടന്നത്. പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവംനടന്നത് . ഇരുമ്പന ഭാഗത്ത് നിന്നും കാക്കനാട് ഭാഗത്തേക്ക് കാറും സിമൻറ് കയറ്റി കോട്ടയത്ത് പോവുകയായിരുന്നു ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
വയനാട്ടെ പ്രചാരണത്തില്‍ പ്രിയങ്ക ഗാന്ധി സജീവമാകും;നാമനിര്‍ദ്ദേശ പത്രിക 25ന് മുമ്പ് സമര്‍പ്പിക്കും
തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട് മണ്ഡലത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. 22നോ 23നോ മണ്ഡലത്തിലെത്തുന്ന പ്രിയങ്ക 25ന് മുമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കന്നിയങ്കത്തിനെത്തുന്ന പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളുമുണ്ടാകും. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പ്രിയങ്കഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ തയ്യാറാക്കുന്നത്. മുഴുവന്‍ മണ്ഡലങ്ങളിലും റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികള്‍ തയ്യാറാക്കുന്നുണ്ട്. തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി
കാനഡക്കെതിരെ രൂക്ഷ വിമർശനവുമായിവിദേശകാര്യ മന്ത്രാലയം
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആദ്യം ആരോപിച്ചത് വ്യക്തമായ തെളിവുകളില്ലാതെയെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചതിനു പിന്നാലെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുനൽകിയെന്ന വാദം തെറ്റെന്ന് ആവർത്തിച്ച ഇന്ത്യ ട്രൂഡോയുടെ വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമുണ്ടെന്നും വ്യക്തമാക്കി. കാനഡയുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ പറഞ്ഞു.ഇന്ത്യയ്ക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും എതിരെയുള്ള ഗുരുതര
സ്വർണ്ണത്തിന് റെക്കോർഡ് വില
സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവൻ്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു വില. 1720 രൂപയാണ് എട്ട് ദിവസത്തിനിടെ വര്‍ധിച്ചത്. ഗ്രാമിൻ്റെ വിലയാകട്ടെ 7240 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവര്‍ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിൻ്റെ വില റെക്കോഡ് നിലവാരമായ 77,641 രൂപയിലെത്തി.
പാകിസ്ഥാനും ചൈനയ്‌ക്കും എസ്.ജയശങ്കറിന്റെ പരോക്ഷ വിമർശനം
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും പരമാധികാര ലംഘനങ്ങളും നല്ല അയൽ ബന്ധങ്ങൾ സൃഷ്‌ടിക്കില്ലെന്ന് പാകിസ്ഥാനും ചൈനയ്‌ക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പരോക്ഷ വിമർശനം. ഇന്നലെ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഇരുത്തിക്കൊണ്ടായിരുന്നു ഒളിയമ്പുകൾ. ഉച്ചകോടിക്ക് ശേഷം ജയശങ്കർ ഇന്ത്യയിലേക്ക് മടങ്ങി.
എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി
എസ് അരുൺകുമാർ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരൻ ഋഷികേശ് വർമയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺകുമാർ ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുന്നത്.
പി സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, മത്സരിക്കുക സ്വതന്ത്രനായി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പി.സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം നേതാക്കളെ സരിന്‍ ഇക്കാര്യത്തില്‍ തൻ്റെ സമ്മതം അറിയിച്ചുവെന്നാണ് വിവരം. പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല മറിച്ച് ഇടത് സ്വതന്ത്രനായിട്ടാകും സരിന്‍ പാലക്കാട് മത്സരിക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതിലെ എതിര്‍പ്പ് പരസ്യമാക്കി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ സരിന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.