പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഏത് വിഷയവുമാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
യുഎസ് എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയതും അധിക തീരുവ ചുമത്തിയതും അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ജി എസ് ടി ഇളവുകൾ നാളെ മുതൽ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന എന്നതാണ് ശ്രദ്ധേയം.