എൻ എസ് എസ് വിഷയം വഷളാക്കിയത് ചില ചാനലുകളെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചെന്നും സുകുമാരൻ നായർ വെളിപ്പെടുത്തി. പെരുന്നയിലെ വിജയദശമി ദിനാചരണത്തിലായിരുന്നു സുകുമാരൻ നായരുടെ വിമർശനം.
‘നല്ലതിനെ എൻ എസ് എസ് അംഗീകരിക്കും. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. തൻ്റെ മാറിൽ നൃത്തമാടുകയാണ്. കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.