സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വിഷ്ണുമംഗലം കുമാറിന് ജാലഹള്ളി ദീപ്തി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി സമ്മാനിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, കെ.കെ.ഗംഗാധരൻ, സത്യൻ പുത്തൂർ, ഇവാൻ നിഗ്‌ളീ എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ സന്തോഷ് കുമാർ, ശാന്താ മേനോൻ, കെ കൃഷ്ണകുമാർ, ഷൈനി അജിത്, കൃഷ്ണപ്രസാദ്, ഷാജി അക്കിത്തടം, സി ഡി തോമസ്, വി.കെ.വിജയൻ എന്നിവർ സംസാരിച്ചു.
സർഗ്ഗധാര സംഘടിപ്പിച്ച ചെറുകഥ മത്സരത്തിലെ വിജയികളായ നവീൻ.എസിന്റെ സാക്ഷ്യം എന്ന കഥയ്ക്ക് ഒന്നാം സ്ഥാനവും , രമ പിഷാരടിയുടെ മൗലിനോങ് രണ്ടാം സ്ഥാനവും വിന്നിയുടെ വേട്ടയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഒലിവ് മരം പൂക്കുന്ന കാലം(റെജിമോൻ), അറുപത്തിന്റെ നിറവിൽ (ശ്രീലത) എന്നീ കഥകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. കുട്ടികളുടെ കവിതാലാപനവും സംഘടിപ്പിച്ചു.