റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലി അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ സമ്മർദ്ദം തുടരുന്നതിനിടെയാണ് പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തുന്നത്.
കഴിഞ്ഞാഴ്ച യുഎൻ പൊതുസഭയ്ക്കിടെ ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റഷ്യൻ പ്രസിഡണ്ട് പുടിൻ്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. പുടിൻ്റെ ഇന്ത്യ സന്ദർശനത്തിൽ പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, സഹകരണം ഉൾപ്പെടെയുള്ള അജണ്ടകൾ ഉൾപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കായിരുന്നു.