ഉക്രൈനിൻ്റെ വടക്കൻ മേഖലയിലെ ഒരു റെയിൽവേ സ്റ്റേഷനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടതായി പ്രസിഡണ്ട് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. ഈ വ്യോമാക്രമണത്തെ അദ്ദേഹം “ക്രൂരമായ” നടപടിയെന്നാണ് വിശേഷിപ്പിച്ചത്. റഷ്യയുടെ ആക്രമണം ലക്ഷ്യമിട്ടത് ഒരു റെയിൽവേ സ്റ്റേഷനെയാണ്. കിവിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് ആക്രമണത്തിൽ നാശനഷ്ടമുണ്ടായതെന്നും ഹ്രിഹോറോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
50,000 ത്തോളം വീടുകളിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സാധാരണക്കാർക്കെതിരെയുള്ള ക്രൂര ആക്രമണമാണിതെന്ന് യുക്രെയ്ൻ വിശേഷിപ്പിച്ചു. മൂന്നുവർഷത്തിലധികമായി തുടരുന്ന യുക്രെയ്നെതിരെയുള്ള റഷ്യൻ യുദ്ധത്തിൽ നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല, യുദ്ധം ഉടൻ അവസാനിപ്പിക്കുന്നതിൻ്റെ ഒരു ലക്ഷണവുമില്ലെന്നത് ആശങ്കാജനകമാണ്. അതിനിടെയാണ് റഷ്യ വീണ്ടും യുക്രെയ്‌നെതിരെ വൻ ആക്രമണം അഴിച്ചുവിടുന്നത്.