ഓപറേഷൻ സിന്ദൂറിനു ശേഷം ഉണ്ടായ സംഘർഷത്തിൽ പാകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു എന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ്. ഇതിനു ശേഷം വന്ന നിർദേശം അനുസരിച്ചാണ് മേയ് 10 ന് സേന ആക്രമണത്തിൽ നിന്ന് പിൻവാങ്ങിയത്. ഇന്ത്യ ദൗത്യത്തിൽ ലക്ഷ്യം നേടിയത് ലോകം കണ്ടെന്നും വ്യോമസേന മേധാവി പറഞ്ഞു.

യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ യുദ്ധം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന ആവർത്തിച്ചുള്ള അവകാശവാദത്തെ തള്ളിക്കൊണ്ടാണ് എ.പി. സിങ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമസേന ദിനത്തോട് അനുബന്ധിച്ചുള്ള വാർത്ത സമ്മേളനത്തിലാണ് എ.പി. സിങ് ഇക്കാര്യങ്ങൾ വ്യക്തമക്കിയത്.

Related Posts