കോഴിക്കോട് സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും സർക്കാർ മെഡിക്കൽ കോളേജിലും നടത്തുന്ന എംഎസ്‌സി എംഎൽടി കോഴ്‌സിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം. ബിഎസ്‌സി എംഎൽടി കോഴ്സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ വിജയമാണ് യോഗ്യത www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഓൺലൈൻ മുഖേനയോ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്‌ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 20 വരെ അപേക്ഷാഫീസ് അടയ്ക്കാം. തിരുവനന്തപുരത്തുവെച്ച് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

Related Posts