ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപിൻ്റെ 20 നിർദേശങ്ങളെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷ, മേഖലയിലെ സുസ്ഥിരമായ സമാധാനം, വികസനം എന്നിവയിലേക്കുള്ള പ്രായോഗിക പാത എന്നാണ് നിർദേശങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള ശ്രമത്തെ പിന്തുണയ്ക്കുമെന്നും ‘പ്രസിഡണ്ട് ട്രംപിൻ്റെ നിർദേശങ്ങളിൽ ബന്ധപ്പെട്ട എല്ലാവരും ഒത്തുചേരുമെന്നും പ്രത്യാശിക്കുന്നു’ എന്ന് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.