ഫിലിപ്പീൻസിൽ വൻ ഭൂകമ്പം. 6.9 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, ചൊവ്വാഴ്ച രാത്രി 9:59 ന് ദ്വീപിൻ്റെ വടക്കേ അറ്റത്ത്, 90,000 പേർ താമസിക്കുന്ന ബോഗോയ്ക്ക് സമീപം ആണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ 147ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. 22 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അനേകം പേർ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.

Related Posts