കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയയുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേർ ആശുപത്രി വിട്ടു. 6 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു.

5 വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. കരൂർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗം പേരും. അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സംഭവത്തിൽ ടി വി കെ ഭാരവാഹികളെ കരൂർ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

സർക്കാരിനെ കുറ്റപ്പെടുത്തി എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ആൾക്കൂട്ട ദുരന്തത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിൽ നിന്ന് ഡിഎംകെ പരാജയപ്പെട്ടെന്ന് എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. സർക്കാർ ഇത്രയും വലിയ പരാജയം മറച്ച് വെക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നെന്നും ആരോപിച്ചു.

Related Posts