പ്രശസ്ത കന്നട നോവലിസ്റ്റ് എസ്.എൽ. ദൈരപ്പ (91) അന്തരിച്ചു. ബെംഗളൂരുവിലെ രാന്ദ്രോത്തമ ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ മൂന്നു മാസമായി വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
സൗന്ദര്യശാസ്ത്രം, മാനവിക മൂല്യങ്ങൾ, തത്ത്വചിന്ത എന്നിവ രചനകളിൽ സമന്വയിപ്പിച്ച ദൈരപ്പ 26 നോവലുകൾ രചിച്ചിട്ടുണ്ട്. ദാട്ടു, തന്തു, വംശവൃക്ഷ, അഞ്ചു, പർവ, സാർഥ, മന്ത്ര, ഗൃഹഭംഗ എന്നീ നോവലുകൾ ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
മൈസൂരുവിലെ റിജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ നിന്ന് (ആർ.ഐ ഇ) വിരമിച്ച അദ്ദേഹം മൈസൂരുവിൽ കഴിയവെ 6 മാസം മുമ്പ് പ്രഭാത സവാരിക്കിടെ കുഴഞ്ഞു വീണിരുന്നു. ഇന്ത്യൻ സാഹിത്യത്തിന് നൽകിയ സംഭാവനകൾ മുൻനിർത്തി രാജ്യം പത്മഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ സരസ്വതി, മക്കൾ: എസ്.ബി. രവിശങ്കർ, എസ്.ബി. ഉദയശങ്കർ.