അധികാരം ഉപേക്ഷിക്കാനും ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സുപ്രധാന ചുവടുവെപ്പ്’ എന്നാണ് ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
‘ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായകമായ മുന്നേറ്റം കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡണ്ട് ട്രംപിൻ്റെ നേതൃത്വത്തെ ഇന്ത്യ അഭിനന്ദിക്കുന്നു. ഒരു സുപ്രധാന ചുവടുവെപ്പാണ് ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകള്‍. സമാധാനത്തിനായുള്ള ശാശ്വതവും നീതിയുക്തവുമായ എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരും”, പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റില്‍ പറഞ്ഞു.
ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാനും 2 വര്‍ഷമായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാനപദ്ധതിയിലെ വ്യവസ്ഥകള്‍ അംഗീകരിച്ച് അംഗീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹമാസ് ബന്ദികളെ വിട്ടയക്കാമെന്ന് പറഞ്ഞത്.