പ്രശസ്ത മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍ (മണി) (81) അന്തരിച്ചു. മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് കലാ ജീവിതം തുടങ്ങിയത്. ശ്രീകുമാരന്‍ തമ്പി, പ്രിയദര്‍ശന്‍, വേണു നാഗവള്ളി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു.

ചിത്രം, വന്ദനം, ഏയ് ഓട്ടോ, ലാല്‍സലാം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, കാലാപാനി, ചന്ദ്ര ലേഖ, ഗര്‍ദ്ദിഷ്, താളവട്ടം, വിരാസത്ത് ഹേരാ ഫെരി, മേഘം തുടങ്ങി 150 ഓളം മലയാളം, ഹിന്ദി, തമിഴ് ചിത്രങ്ങളില്‍ സജീവമായിരുന്നു.

Related Posts