35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടൻ അറസ്റ്റിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് 3.5 കിലോ കൊക്കെയ്നുമായാണ് നടനെ പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. കംബോഡിയയിൽ നിന്നും സിംഗപ്പൂർ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് നടൻ പിടിയിലാകുന്നത്. കരൺ ജോഹറിൻ്റെ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ അടക്കമുള്ള സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടൻ്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.

Related Posts