ഇടുക്കി കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം.
മൂന്നുപേരും തമിഴ്‌നാട് സ്വദേശികളാണ്. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്‌ മരിച്ചത്‌. അഗ്നിശമന സേന എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. കട്ടപ്പന പാറക്കടവിനുസമീപം ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ്‌ അപകടം. രാത്രി പന്ത്രണ്ടോടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.

ഓടയിൽ ഇറങ്ങിയയാളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മൂവരെയും കാണാതായതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Posts