ഒക്ടോബർ 8, 9 തീയതികളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, ‘വിഷൻ 2035’ രൂപരേഖയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോദി 2025 ജൂലായിൽ യുകെ സന്ദർശിച്ചതിൻ്റെ തുടർച്ചയായാണ് ഈ സന്ദർശനം.
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും ‘വിഷൻ 2035’ രൂപരേഖയും പ്രയോജനപ്പെടുത്തി. ഇന്ത്യ-യുകെ ബന്ധം സാങ്കേതിക, സാമ്പത്തിക, തന്ത്രപരമായ മേഖലകളിൽ കൂടുതൽ ദൃഢമാക്കാനുള്ള ഒരവസരമായാണ് സ്റ്റാർമറിൻ്റെ സന്ദർശനത്തെ നിരീക്ഷിക്കുന്നത്.
നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ, സുരക്ഷ, കാലാവസ്ഥ, ഊർജ്ജം, നൂതനാശയങ്ങൾ, പ്രതിരോധം, ജനങ്ങൾ തമ്മിലുള്ള ബന്ധം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉൾക്കൊള്ളുന്ന 10 വർഷത്തെ സമഗ്ര പദ്ധതിയാണ് ഇത്.