കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ മാസം ഇന്ത്യ സന്ദർശിക്കും. ഒക്ടോബർ 13-14 തീയതികളിലാണ് അവർ ഇന്ത്യയിലെത്തുക. ഇന്ത്യ സന്ദർശനത്തിനു മുന്നോടിയായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ന്യൂയോർക്കിൽ അവരുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ 2023-ൽ വഷളായ ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് അനിതയുടെ സന്ദർശനം.

;വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ഇന്നലെ രാവിലെ ന്യൂയോർക്കിൽ വെച്ച് നല്ലൊരു കൂടികാഴ്‌ച നടന്നു. ബന്ധം പുനഃസ്ഥാപിക്കുന്നതിനിടയിൽ ഹൈക്കമ്മീഷണർമാരുടെ നിയമനം സ്വാഗതാർഹമാണ്’ അനിത ആനന്ദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. വിദേശകാര്യ മന്ത്രി അനിത ആനന്ദിനെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നു അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു കനേഡിയൻ ടിവി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഇന്ത്യാ സന്ദർശന വേളയിൽ നയതന്ത്ര ബന്ധത്തിലെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുമെന്ന് അനിത ആനന്ദ് പറഞ്ഞിരുന്നു.

Related Posts