തേങ്ങയ്‌ക്കുള്ളിൽ നിന്ന് 400 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. തെലങ്കാന റാമോജി റാവു ഫിലിം സിറ്റിക്ക് സമീപത്തുനിന്നാണ് കഞ്ചാവ് പിടിച്ചത്. രാജസ്ഥാനിലേക്ക് കടത്തുകയായിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്. തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റും, (EAGLE) ഖമ്മം ഡിവിഷനിലെ രച്ചകൊണ്ട പോലീസും റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വാഹനപരിശോധനയ്‌ക്കിടെ വാഹനത്തിൽ ഉണ്ടായിരുന്ന തേങ്ങയെക്കുറിച്ച് സംശയം ഉയർന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശികളായ മൂന്ന് പ്രതികളെ നാർക്കോട്ടിക് കൺട്രോൾ ബോർഡ് അറസ്റ്റ് ചെയ്തു.