നെടുമ്പാശേരി വിമാനത്താവളത്തിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6 കോടി രൂപ വിലമതിക്കുന്ന ആറ് കി ലോ ഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി കസ്റ്റംസിൻ്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ഫാഷൻ ഡിസൈനർ ആണ് പിടിയിലായ അബ്ദുൽ ജലീൽ ജസ്‌മാൽ. ബാങ്കോക്കിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്കോക്കിൽ നിന്ന് പ്രതി കഞ്ചാവ് സിംഗപ്പൂരിലെത്തിക്കുകയും തുടർന്ന് വിമാനമാർഗം കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.
പാലക്കാട് മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയാണെന്ന് സംശയം
പാലക്കാട് മുണ്ടൂരിന് സമീപം ഒടുവങ്ങാടിൽ വന്യജീവി ആക്രമണം. പുലിയാണെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് പ്രദേശത്ത് വളർത്തു നായയെ പുലിയെന്ന് കരുതുന്ന ജീവി ആക്രമിച്ചത്. നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തും. മുൻപും ഈ പ്രദേശത്ത് വന്യജീവി ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട് ഫോണും ചാർജറും പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സ്മാർട്ട് ഫോണും ചാർജറും പിടികൂടി. അഞ്ചാം ബ്ലോക്കിൻ്റെ പിറകുവശത്തു നിന്നാണ് സ്മാർട്ട് ഫോണും ചാർജറും കണ്ടെത്തിയത്. സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലനകത്ത് പരിശോധന ശക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. നേരത്തേയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച കഥ-കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു
കേരളസമാജം ദൂരവാണി നഗർ 2025 ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയകഥ കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. ഡി.എസ് .മൈഥിലി( തിരുവനന്തപുരം) രചിച്ച എംബ്രോയ് ഡറി ഒന്നാം സമ്മാനം നേടി.കെ.വി.ഷനീപ്( കണ്ണൂർ) എഴുതിയ കല്യാണസൗഗന്ധികം രണ്ടാം സമ്മാനവും കെ.ആർ.ഹരി ( കണ്ണൂർ) യുടെ” കലപ്പ കൊഴു കൊണ്ടുള്ള തിരുമുറിവ് എന്ന കഥ മൂന്നാം സമ്മാനവും നേടി. കവിതാ മത്സരത്തിൽ എം.യു.ഹരിദാസ്( ആലുവ) എഴുതിയ കടലിൻ്റെ കാൽപന്തുകളി ഒന്നാം സമ്മാനവുംഎസ് .അർച്ചന (പാലക്കാട് )യുടെ നവംബർ
ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ
ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ആസ്സാം സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പരിപാടിയുടെ സംഘാടകനും മാനേജരും ചേർന്ന് സുബീന് വിഷം നൽകിയതാവാമെന്ന് സഹപ്രവർത്തകൻ മൊഴി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. സുബീൻ ഗാർഗിൻ്റെ മാനേജർ സിദ്ധാർഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ് പോലീസ്. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്‌ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക.
ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂരിൽ എത്തും
ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂരിൽ എത്തും. എന്നാൽ, സന്ദർശനത്തിന് പൊലീസിന്‍റെ അനുമതി തേടുമോയെന്ന് വ്യക്തമല്ല. കോടതി ചോദ്യം ചെയ്തതോടെയാണ് പെട്ടെന്നുള്ള നീക്കങ്ങൾ. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം വിജയ് കരൂരിൽ എത്തുമെന്നാണ് ടിവികെ പ്രാദേശിക നേതാക്കൾ നൽകുന്ന സൂചന. മരണം അടഞ്ഞവരുടെ കുടുംബഗങ്ങളെ ടിവികെ നേതാക്കൾ ബന്ധപ്പെട്ടു തുടങ്ങി.അതേസമയം വിജയ്‍യുടെ അറസ്റ്റ് ആലോചനയിൽ ഇല്ല എന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. അപകടതിനുപിന്നാലെ കരൂരിൽ നിന്ന് ഒളിച്ചോടിയെന്ന പഴികെട്ട വിജയ്
ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർ രക്ഷപ്പെടുത്തി
ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരമാണ് യാത്രക്കാരൻ ഓടുന്ന മെട്രോ തീവണ്ടിക്കുമുൻപിലെ പാളത്തിലേക്ക് ചാടിയത്. ഇതിനെത്തുടർന്ന് അരമണിക്കൂർ ഈ റൂട്ടിൽ മെട്രോ സർവീസ് മുടങ്ങി.മാധവാര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിൽ സർവീസ് നടത്തുന്ന വണ്ടിക്കുമുൻപിലേക്കാണ് ചാടിയത്. വണ്ടി ഇയാളുടെ മേൽ തട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ജീവനക്കാർ ഇടപെട്ട് പാളത്തിലെ വൈദ്യുതി ലൈനിലെ വൈദ്യുതിപ്രവാഹം വിച്ഛേദിപ്പിച്ചു. തുടർന്ന് ഇയാളെ പുറത്തെടുത്ത്
കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; ദൊഡ്ഡഹട്ടി ബോരെഗൗഡ മികച്ച ചിത്രം
2021-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ചാർലി 777-ലെ അഭിനയത്തിന് രക്ഷിത് ഷെട്ടിക്ക് മികച്ച നടനും മ്യൂട്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് അർച്ചന ജോയ്‌സ് മികച്ച നടിക്കുമുള്ള പുരസ്കാരം സ്വന്തമാക്കി. കെ.എം.രഘു സംവിധാനം ചെയ്ത ദൊഡ്ഡഹട്ടി ബോരെഗൗഡ എന്ന ചിത്രത്തിനാണ് മികച്ച സിനിമക്കുള്ള പുരസ്‌കാരം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ചാർലി 777 നേടി. രത്‌നൻ പ്രപഞ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രമോദ് മികച്ച സഹനടനും ഉമാശ്രീ മികച്ച
ഐസിസി വനിതാ ഏകദിന ലോകകപ്പ്; ഇന്ന് ഇന്ത്യ – പാകിസ്താൻ പോരാട്ടം
ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. കൊളംബോയിൽ വൈകിട്ട് മൂന്ന് മണിക്കാണ് ക്ലാസിക് പോരാട്ടം. വനിതാ ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്താൻ്റെയും ക്യാപ്റ്റന്മാർ കൈകൊടുക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പാക് വനിതാ ടീമുമായും ഷേക് ഹാൻഡ് നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയ അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ഏഷ്യാകപ്പ് ടൂർണമെന്റിൽ ഇന്ത്യ – പാകിസ്താൻ പുരുഷടീമുകളുടെ ഫൈനലിന് ശേഷമുണ്ടായ വിവാദങ്ങൾ
ട്രെയിനിന് കല്ലെറിഞ്ഞ കേസ്; രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തു
ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ 25ന് ഇടപ്പള്ളി – കളമശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥികളെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കി. നെടുമങ്ങാട് സ്വദേശിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രഞ്ജിത്തിനു കല്ലേറിൽ പരിക്കേറ്റിരുന്നു. തമാശയ്ക്കാണ് തങ്ങൾ കല്ലെറിഞ്ഞതെന്ന് ഇവർ മൊഴി നൽകി. ഇവരെ കാക്കനാട് ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്