യുക്രെയ്ൻ സമാധാന ചർച്ചകൾക്ക്   നേതൃത്വം നൽകാൻ ഇന്ത്യ;
India
0 min read
428

യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ;

September 12, 2024
0

റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സെന്റ്പീറ്റേഴ്സ് ബർഗിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെ നടക്കുന്ന ബ്രിക്‌സ്, ബ്രിക്സ് പ്ലസ് ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അജിത്ത് ഡോവൽ സെൻ്റ് പീറ്റേഴ്‌സ്ബർഗിലെത്തിയത്. യുക്രെയ്ൻ യുദ്ധവും സമാധാന ശ്രമങ്ങളെക്കുറിച്ചുള്ള ചർച്ചയും ലക്ഷ്യമിട്ടാണ് റഷ്യൻ പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ച.

Continue Reading
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
Kerala
0 min read
508

ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം

September 12, 2024
0

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് ഡബ്ല്യു സി സി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് അഭ്യർത്ഥിച്ചു. സിനിമാമേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിൻ്റെ അന്വേഷണത്തിൻ്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാമേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു

Continue Reading
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
Kerala
0 min read
521

എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി

September 12, 2024
0

മുന്നണിയിലും പാര്‍ട്ടിയിലും ഉയരുന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും എഡിജിപി എം.ആര്‍.അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ചര്‍ച്ച ചെയ്ത വിഷയം എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ പോലും ഉള്‍പ്പെടുത്തിയില്ലെങ്കിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് ഒടുവില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നടത്തേണ്ടിവന്നു. യോഗശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനുള്‍പ്പടെ ആരോപണം ഉന്നയിച്ച പി.വി. അന്‍വറിനെതിരായാണ് തിരിഞ്ഞതെങ്കിലും ഘടകകക്ഷികള്‍ എഡിജിപിയെ മാറ്റണമെന്ന തങ്ങളുടെ നിലപാട് ഇന്നലെ നടന്ന യോഗത്തില്‍ കൃത്യമായി ഉന്നയിച്ചു. പൊലീസ് തലപ്പത്തും മലപ്പുറം പൊലീസിലും

Continue Reading
ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍
Sports
0 min read
396

ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍

September 12, 2024
0

കഴിഞ്ഞവര്‍ഷം ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ആതിഥ്യംവഹിച്ച ഇന്ത്യയ്ക്ക് അതുവഴിയുണ്ടായത് വന്‍ സാമ്പത്തികനേട്ടം. ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ കിരീടം കൈവിട്ടെങ്കിലും ടൂര്‍ണമെന്റ് വഴി രാജ്യത്തിന് സാമ്പത്തികമായി വന്‍ നേട്ടമുണ്ടാക്കാനായി. രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട സമഗ്ര സാമ്പത്തിക റിപ്പോര്‍ട്ടിലാണ് വളര്‍ച്ചാ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പത്ത് നഗരങ്ങളിലായി നടന്ന ലോകകപ്പ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 11,637 കോടി രൂപ (1.39 ബില്യണ്‍ യു.എസ്. ഡോളര്‍) സംഭാവന നല്‍കി. വിവിധ

Continue Reading
70 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനിസൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
India
1 min read
485

70 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനിസൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്

September 12, 2024
0

എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര

Continue Reading
ബാംഗ്ലൂർ കേരളം സമാജം പീനിയ സോൺ ഓണാഘോഷംഡിസംബർ 1ന്
Association News
0 min read
398

ബാംഗ്ലൂർ കേരളം സമാജം പീനിയ സോൺ ഓണാഘോഷംഡിസംബർ 1ന്

September 11, 2024
0

ബാംഗ്ലൂർ കേരളം സമാജം പീനിയ സോൺ ഓണാഘോഷം ഡിസംബർ ഒന്നിന് ഹെസർഘട്ട മെയിൻറോഡിലുള്ള ശ്രീ സായി കല്യാണ മണ്ഡപത്തിൽവച്ച് നടക്കും. സാംസ്‌കാരികസമ്മേളനം, കലാപരിപാടികൾ, മ്യൂസിക്കൽ ഷോ എന്നിവ ഓണാഘോഷത്തോടനുബന്ധിച്ചു അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാലും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ അഷിമ മനോജ് എന്നിവർ നയിക്കുന്ന ഗാനമേള ഓണാഘോഷത്തിൻ്റെ മുഖ്യ ആകർഷകമായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ

Continue Reading
കലാകൈരളി ഓണാഘോഷം സെപ്റ്റംബർ 22ന്
Association News
1 min read
614

കലാകൈരളി ഓണാഘോഷം സെപ്റ്റംബർ 22ന്

September 11, 2024
0

സഞ്ജയ് നഗർ കലാകൈരളിയുടെ ഓണാഘോഷം ഓണോത്സവം 2024 സെപ്റ്റംബർ 22നു മത്തിക്കരെ, ഗോകുലയിലുള്ള രാമയ്യ മെമ്മോറിയൽ ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്യാബിനറ്റ് മിനിസ്റ്റർ ഭൈരതി സുരേഷ്, കവി മധുസൂദനൻ നായർ, സിനിമ നടി ഭാമ, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന.ആർ, മുൻ ഡെപ്യൂട്ടി മേയർ എം.ആനന്ദ് എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും.പൂക്കള മത്സരം, കലാകൈരളി മെമ്പർമാരുടെ കലാപരിപാടി ഓണവില്ല്, സാംസ്കാരിക സമ്മേളനം, ഗോകുൽ കൃഷ്ണയുടെ വയലിൻ

Continue Reading
സർഗ്ഗധാരയുടെ പ്രഥമ സാഹിത്യ പുരസ്‌കാരംവിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു
Association News
0 min read
493

സർഗ്ഗധാരയുടെ പ്രഥമ സാഹിത്യ പുരസ്‌കാരംവിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

September 10, 2024
0

സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വിഷ്ണുമംഗലം കുമാറിന് ജാലഹള്ളി ദീപ്തി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി സമ്മാനിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, കെ.കെ.ഗംഗാധരൻ, സത്യൻ പുത്തൂർ, ഇവാൻ നിഗ്‌ളീ എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ സന്തോഷ് കുമാർ, ശാന്താ മേനോൻ, കെ കൃഷ്ണകുമാർ, ഷൈനി അജിത്, കൃഷ്ണപ്രസാദ്, ഷാജി അക്കിത്തടം, സി ഡി തോമസ്,

Continue Reading
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ
Kerala
0 min read
613

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ

September 9, 2024
0

നിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു. നടിയുടെ പരാതിയിൽ ജയസൂര്യയ് ക്കെതിരെ ലെെംഗികാതിക്രമത്തിന് കഴിഞ്ഞദിവസമാണ് തിരുവനന്തപുരം കന്റോൻമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സെക്രട്ടറിയേറ്റിലെ

Continue Reading
സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പെടെ 28 പേര്‍ മോശമായി പെരുമാറി; ഗുരുതര ആരോപണവുമായി ചാര്‍മിള
Kerala
0 min read
760

സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പെടെ 28 പേര്‍ മോശമായി പെരുമാറി; ഗുരുതര ആരോപണവുമായി ചാര്‍മിള

September 9, 2024
0

സംവിധായകന്‍ ഹരിഹരനെതിരെ ലൈംഗിക ആരോപണവുമായി നടി ചാര്‍മിള. താന്‍ വഴങ്ങുമോയെന്ന് സുഹൃത്തും നടനുമായ വിഷ്ണുവിനോട് ഹരിഹരന്‍ ചോദിച്ചതായി ചാര്‍മിള ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വഴങ്ങില്ലെന്ന് അറിയിച്ചതോടെ തന്നെ പരിണയം സിനിമയില്‍ നിന്ന് പുറത്താക്കിയെന്നും ചാര്‍മിള പറയുന്നു. ‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ എന്ന സിനിമയുടെ നിര്‍മാതാവ് എം.പി. മോഹനനും സുഹൃത്തുക്കളും ബലാംത്സഗം ചെയ്യാന്‍ ശ്രമിച്ചെന്നും ചാര്‍മിള പറഞ്ഞു. മലയാള സിനിമയില്‍ ഒരുപാട് മോശം അനുഭവമുണ്ടായെന്ന് നടി കൂട്ടിച്ചേര്‍ത്തു. സംവിധായകരും നടന്മാരും

Continue Reading