സംവിധായകന്‍ ഹരിഹരനെതിരെ ലൈംഗിക ആരോപണവുമായി നടി ചാര്‍മിള. താന്‍ വഴങ്ങുമോയെന്ന് സുഹൃത്തും നടനുമായ വിഷ്ണുവിനോട് ഹരിഹരന്‍ ചോദിച്ചതായി ചാര്‍മിള ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വഴങ്ങില്ലെന്ന് അറിയിച്ചതോടെ തന്നെ പരിണയം സിനിമയില്‍ നിന്ന് പുറത്താക്കിയെന്നും ചാര്‍മിള പറയുന്നു.
‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ എന്ന സിനിമയുടെ നിര്‍മാതാവ് എം.പി. മോഹനനും സുഹൃത്തുക്കളും ബലാംത്സഗം ചെയ്യാന്‍ ശ്രമിച്ചെന്നും ചാര്‍മിള പറഞ്ഞു. മലയാള സിനിമയില്‍ ഒരുപാട് മോശം അനുഭവമുണ്ടായെന്ന് നടി കൂട്ടിച്ചേര്‍ത്തു. സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെടെ 28 പേര്‍ മോശമായി പെരുമാറിയതായി ചാര്‍മിള പറഞ്ഞു.