ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം ‘ഓണമൃതം 24’ സെപ്റ്റംബർ 22നു യെലഹങ്കയിലെ ഡോ. ബി ആർ അംബേദ് കർ ഭവനിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.
രാവിലെ 7.30 പൂക്കള മത്സരത്തോടെ ഓണാഘോഷം ആരംഭിക്കും. തുടർന്ന് കലാപരിപാടികൾ, വി കെ സുരേഷ്ബാബുവിൻ്റെ മോട്ടിവേഷണൽ സ് പീച്ച് എന്നിവ നടക്കും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടാകും.
ഉച്ചക്ക് ശേഷം നടക്കുന്ന സാംസ് കാരിക സമ്മേളനം യെലഹങ്ക എം എൽ എ എസ് ആർ വിശ്വനാഥ് ഉദ് ഘാടനം ചെയ്യും. ഡോ.തഹ് സിൻ നെടുവഞ്ചേരി മുഖ്യതിഥി ആയിരിക്കും. സാമൂഹ്യ സാംസ് കാരിക രംഗത്തെ പ്രമുഖർ സാംസ്കാരിക സമ്മേളനത്തിൻ്റെ ഭാഗമാകും. തുടർന്ന് നടക്കുന്ന അമ്മ മ്യൂസിക് ബാൻഡിൻ്റെ മെഗാ ഷോയിൽ ചലച്ചിത്ര പിന്നണി ഗായകൻ അഭിജിത്ത് കൊല്ലവും മറ്റു പ്രശസ്ത ഗായകരും അണിനിരക്കുന്ന ഗാനമേള മുഖ്യ ആകർകമായിരിക്കും