ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആദ്യം ആരോപിച്ചത് വ്യക്തമായ തെളിവുകളില്ലാതെയെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചതിനു പിന്നാലെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുനൽകിയെന്ന വാദം തെറ്റെന്ന് ആവർത്തിച്ച ഇന്ത്യ ട്രൂഡോയുടെ വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമുണ്ടെന്നും വ്യക്തമാക്കി. കാനഡയുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യയ്ക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും എതിരെയുള്ള ഗുരുതര ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും കാനഡ കൈമാറിയിട്ടില്ല. കാനഡയിലെ ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ ട്രൂഡോ സർക്കാർ ഒരു നടപടിയുമെടുത്തിട്ടില്ല. അവരിൽ നിന്ന് ട്രൂഡോ സർക്കാരിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടാകാം. സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഹൈക്കമ്മിഷണറെയും അഞ്ച് നയതന്ത്രജ്ഞരെയും പിൻവലിച്ചത്. അവരോട് രാജ്യം വിടണമെന്ന് കാനഡ ആവശ്യപ്പെട്ടെങ്കിലും അതിന് മുൻപ് ഇന്ത്യ നയതന്ത്രജ്ഞരെ പിൻവലിച്ചിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *

Related Posts