സഞ്ജയ് നഗർ കലാകൈരളിയുടെ ഓണാഘോഷം ഓണോത്സവം 2024 സെപ്റ്റംബർ 22നു മത്തിക്കരെ, ഗോകുലയിലുള്ള രാമയ്യ മെമ്മോറിയൽ ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും.

ക്യാബിനറ്റ് മിനിസ്റ്റർ ഭൈരതി സുരേഷ്, കവി മധുസൂദനൻ നായർ, സിനിമ നടി ഭാമ, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന.ആർ, മുൻ ഡെപ്യൂട്ടി മേയർ എം.ആനന്ദ് എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും.
പൂക്കള മത്സരം, കലാകൈരളി മെമ്പർമാരുടെ കലാപരിപാടി ഓണവില്ല്, സാംസ്കാരിക സമ്മേളനം, ഗോകുൽ കൃഷ്ണയുടെ വയലിൻ ഫ്യൂഷൻ, അരുൺ ഗോപൻ നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ എന്നിവ ഓണാഘോഷം – ഓണോത്സവം 2024ൻ്റെ മുഖ്യ ആകർഷകമായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.