എറണാകുളത്തെ കലൂർ സ്റ്റേഡിയത്തിൽ മെഗാ നൃത്തസന്ധ്യക്കിടെ സ്റ്റേജിൽ നിന്ന് വീണ ഉമാ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെന്ന് ഡോക്ടർമാർ. ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് പ്രതികരിച്ചു മക്കളെ തിരിച്ചറിഞ്ഞു. കൈകാലുകൾ ചലിപ്പിച്ചു.

29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗവിഷൻ സംഘടിപ്പിച്ച മെഗാ നൃത്തസന്ധ്യക്കിടെ ഉമ വേദിയിൽ നിന്ന് വീണത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ കെട്ടിയ 14 അടി ഉയരമുള്ള താത്കാലിക വേദിക്ക് ബാരിക്കേഡ് പോലുമുണ്ടിയിരുന്നില്ല. നട്ടെല്ലിൻ്റെയും തലയുടെയും പരിക്കിനുള്ള ചികിത്സ ഫലം കണ്ടുതുടങ്ങിയെന്ന് റിനൈ മെഡ്സിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു. രക്തം കെട്ടിയ ശ്വാസകോശത്തിൻ്റെ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട്. ശ്വാസകോശം മെച്ചപ്പെടും വരെ വെന്റിലേറ്ററിൽ തുടരണമെന്നും ഡോക്ടർമാർ അറിയിച്ചു.

Related Posts