സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും സഹായി വാസുദേവനെയും ദേവസ്വം ബോര്‍ഡ് വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ദേവസ്വം ആസ്ഥാനത്ത് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവര്‍ക്കും നോട്ടീസ് നൽകിയിരിക്കുന്നത്. 2019ൽ അറ്റകുറ്റപ്പണിക്കായി ശബരിമലയിലെ സ്വർണ്ണപാളി ചെന്നൈയിലേക്ക് കൊണ്ടുപോയിട്ട് വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണം തട്ടിയയെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിലെ ശ്രീകോവിൽ വാതിൽ എന്നുപറഞ്ഞ് കബളിപ്പിച്ചാണ് വിശ്വാസികളിൽ നിന്നും പണം തട്ടിയത്. ദ്വാരപാലക ശിൽപ്പത്തിലെ പീഠം കാണാതായി എന്ന് പറഞ്ഞാണ് അയ്യപ്പ സംഗമത്തിൻ്റെ സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസിൻ്റെ ചോദ്യം ചെയ്യലിൽ ഉൾപ്പെടുന്നുണ്ട്.