ജൂണിലെ യു.ജി.സി നെറ്റ് പരീക്ഷക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. 2025 ജൂൺ 21 മുതൽ 30 വരെ ആയിരിക്കും പരീക്ഷകൾ നടക്കുന്നത്. പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി 2025 മേയ് എട്ട് രാത്രി 11:59 വരെയാണ്. മെയ് 9 മുതൽ മെയ് 10 വരെ രാത്രി 11:59 വരെ അപേക്ഷകളിൽ തിരുത്തലുകൾ വരുത്താൻ അവസരം ഉണ്ടാകും.

Related Posts