തീഷ്‌ണമായ ഭാവത്തിലുള്ള ഉർവ്വശിയുടെ പോസ്റ്ററോടെ ആശ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ഈ ചിത്രം നിർമ്മിക്കുന്നു. നവാഗതനായ സഫർ സനൽ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സൈക്കോ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഉർവ്വശി, ജോജു ജോർജ്, ഐശ്വര്യാ ലഷ്‌മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവരുടെ അഭിനയത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും കൗതുകങ്ങളും നൽകുമെന്ന് ഉറപ്പിക്കാം. ദക്ഷിണേന്ത്യൻ സിനിമയുടെ മിക്ക ഭാഷകളിലും സജീവമായ ഐശ്വര്യാ ലഷ്മി ഏറെ ഇടവേളക്കു ശേഷമാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. വിജയരാഘവൻ, ജോയ് മാത്യു, ഭാഗ്യ ലഷ്‌മി,രമേഷ് ഗിരിജ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാലടി, അങ്കമാലി എന്നീ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

Related Posts