ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയ കർണാടകത്തിലെ ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. നേരത്തേ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിച്ച ഈ പദ്ധതി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. കർണാടക സർക്കാരിൻ്റെ ജനപ്രിയ പദ്ധതികളിലൊന്നാണ് ശക്തി.

ആർടിസി ബസുകളിൽ ഇതുവരെ 500 കോടിയിലധികം സൗജന്യ ടിക്കറ്റുകൾ നൽകിയതായാണ് കണക്ക്. 12,660 കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത്. പദ്ധതി സംസ്ഥാനത്തെ സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടുത്തിയതായാണ് വിലയിരുത്തൽ.

Related Posts