ദേവസ്വം ബോർഡിനെ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിക്കൂട്ടിൽ നിർത്തി ഉണ്ണകൃഷ്ണൻ പോറ്റി. തനിക്ക് ദേവസ്വം ബോർഡ് തന്നത് ചെമ്പ് പാളികൾ തന്നെ ആണെന്നും അതിന് മുകളിൽ സ്വർണ്ണം ഉണ്ട് എന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണപ്പാളി ജയറാമിൻ്റെ വീട്ടിൽ കൊണ്ടുപോയിട്ടില്ല. പൂജ നടത്തിയത് ഫാക്ടറിയിൽ തന്നെയാണ്. പ്രമുഖർക്കൊപ്പമുള്ള ഫോട്ടോ താൻ ദുരുപയോഗം ചെയ്തിട്ടില്ല. വിളിപ്പിച്ചാൽ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.

സ്വർണ്ണപ്പാളി ആണോ ചെമ്പുപാളി ആണോ ശബരിമലയിൽ നിന്ന് കൊണ്ടുപോയതെന്നും ഇത് ഒരു മാസത്തോളം കയ്യിൽ സൂക്ഷിച്ചത് ഉൾപ്പടെയുള്ള ദുരൂഹ വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് വിജിലൻസിൻ്റെ നീക്കം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഇടപാടുകാരെയെല്ലാം വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാൻ വിളിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് വിജിലൻസ് അയച്ചിട്ടുണ്ട്

Related Posts