രണ്ടര വർഷം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു കൊച്ചി വാട്ടർ മെട്രോ. 2023 ഏപ്രിൽ 25-ന് ആരംഭിച്ച വാട്ടർ മെട്രോ ഉദ്ഘാടനദിവസം മുതൽ ഹിറ്റാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഓസ്ട്രേലിയൻ മലയാളി ദമ്പതികളായ നൈനയും അമലും ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് ടിക്കറ്റ് എടുത്തതോടെ 50 ലക്ഷം എന്ന നേട്ടത്തിലേക്ക് എത്തിച്ചേർന്നു. സ്ഥലത്ത് സന്നിഹിതനായിരുന്ന കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നൈനയ്ക്ക് ഉപഹാരം നൽകുകയും ചെയ്‌തു.

ഇന്ത്യയിലെമ്പാടും വാട്ടർ‌ മെട്രോയുടെ മാതൃകകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാന സർക്കാരുകൾ. മുംബൈയില്‍ ഇതേ മെട്രോ സര്‍വീസ് ആരംഭിക്കാൻ പോകുകയാണ്. ഇതിനായി വിശദമായ റിപ്പോര്‍ട്ട് തയാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് ലഭിച്ചത്.

Related Posts