കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം വാർഷിക കുടുംബ സംഗമം “സ്നേഹസംഗമം” നാളെ രാവിലെ 10മണി മുതൽ ഇന്ദിരാനഗർ 9th ക്രോസ് റോഡിലുള്ള ശ്രീ രാഘവേന്ദ്ര സ്വാമി മഠം ഹാളിൽ വെച്ച് നടക്കും. കരയോഗ അംഗങ്ങളുടെ കലാപരിപാടികൾ, കിരൺ സുബ്രമണ്യവും സന്ധ്യ കിരൺ നടത്തുന്ന രസിക ആർട്സ് ഫൗണ്ടേഷൻൻ്റെ ശരവണഭവ എന്ന നൃത്താവിഷ്കാരം എന്നിവ അരങ്ങേറും.
കരയോഗം പ്രസിഡണ്ട് സനൽ കുമാർ നായരുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ട്രഷറർ എൻ വിജയ കുമാർ, ലൈഫ് ആൻഡ് ബിസിനസ് കോച്ച് മഹേഷ് നമ്പ്യാർ എന്നിവർ മുഖ്യ അതിഥികളായി എത്തും. പരിപാടികൾക്ക് വനിത വിഭാഗം ഭാരവാഹികൾ വനജ കുമാരി, സിന്ധു നായർ, രമ്യ വിപിൻ, യുവ ജന വിഭാഗം ഭാരവാഹികൾ വിഘ്നേഷ് രാജ്, ആര്യൻ സുരേഷ് കുമാർ, നന്ദഗോപിക എന്നിവർ നേതൃത്വം നൽകുമെന്ന് കരയോഗം സെക്രട്ടറി സുരേഷ് കുമാർ അറിയിച്ചു. ഫോൺ: +91 98452 95159.