കേരള സമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോണിൻ്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡ് എൻറോൾമെന്റിനായുള്ള മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ സോൺ ഓഫീസിൽ വച്ച് നടക്കുന്ന ക്യാമ്പ് 10 മണിക്ക് ആരംഭിക്കും.
പ്രവാസികളായ ബാംഗ്ലൂർ മലയാളികൾക്ക് എൻറോൾമെൻറ് പ്രക്രിയയിൽ പങ്കെടുക്കാം. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് കോപ്പി, ഒരു അഡ്രസ്സ് പ്രൂഫ് (വിലാസം തെളിയിക്കുന്ന രേഖ) എന്നിവ കൊണ്ടുവരേണ്ടതാണ്. നോർക്ക ഐഡി കാർഡ് ലഭിച്ച ശേഷം നോർക്ക കെയർ ഗ്രൂപ്പ് മെഡിക്ലെയിമിനും അപേക്ഷിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 98453 49799, 99727 11066, 99458 11799.
