കേരള സമാജം ബാംഗ്ലൂർ, ഈസ്റ്റ് സോണിൻ്റെ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ നാളെ ലിംഗരാജപുരം കാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. പൊതുസമ്മേളനത്തിൽ മന്ത്രിമാരായ കെ ജെ ജോർജ്, കൃഷ്‌ണബൈരഗൗഡ, പി സി മോഹൻ എം പി, ബി എ ബസവരാജ് എംഎൽഎ, മാത്യു കുഴൽനാടൻ എംഎൽഎ, എൽദോസ് പി കുന്നപ്പള്ളി എംഎൽഎ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ചെണ്ടമേളം, പുലിക്കളി, വിഭവസമൃദ്ധമായ ഓണസദ്യ, പൊതുസമ്മേളനം, ഐഡിയ സ്റ്റാർ സിംഗർ ഫെയീം അരവിന്ദ് നയിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 81055 96904, 63614 75581.
