41 പേർ മരിച്ച കരൂർ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവി കെ അധ്യക്ഷൻ വിജയ് യെ രൂക്ഷഭാഷയിൽ വിമർശിച്ച കോടതി കരൂരിലേത് മനുഷ്യ നിർമ്മിത ദുരന്തമെന്നും വിമർശിച്ചു.
അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണം ഇല്ലെന്നും കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും കോടതി വിമർശിച്ചു.
കരൂർ ദുരന്തത്തിൽ നേരത്തെസിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ബിജെപി അഭിഭാഷകനും ദേശീയ മക്കൾ ശക്തി കക്ഷിയും നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്.
കരൂർ ദുരന്തം ദേശീയ മക്കൾ ശക്തി കക്ഷിയെ ബാധിച്ചിട്ടില്ലല്ലോയെന്നായിരുന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ ചോദ്യം. പ്രാരംഭ ഘട്ടത്തിലാണ് പോലീസിൻ്റെ അന്വേഷണമെന്നും ഈ സാഹചര്യത്തിൽ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണ ആവശ്യം നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.