2021-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ചാർലി 777-ലെ അഭിനയത്തിന് രക്ഷിത് ഷെട്ടിക്ക് മികച്ച നടനും മ്യൂട്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് അർച്ചന ജോയ്‌സ് മികച്ച നടിക്കുമുള്ള പുരസ്കാരം സ്വന്തമാക്കി. കെ.എം.രഘു സംവിധാനം ചെയ്ത ദൊഡ്ഡഹട്ടി ബോരെഗൗഡ എന്ന ചിത്രത്തിനാണ് മികച്ച സിനിമക്കുള്ള പുരസ്‌കാരം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ചാർലി 777 നേടി. രത്‌നൻ പ്രപഞ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രമോദ് മികച്ച സഹനടനും ഉമാശ്രീ മികച്ച സഹനടിയുമായി.
ചിത്രത്തിന് സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം കൃഷ്ണമൂർത്തി ചമരം സംവിധാനം ചെയ്ത ഭാരതദ പ്രജഗളാദ നാവു നേടി. പുനീത് രാജ്കുമാർ അഭിനയിച്ച യുവരത്ന എന്ന സിനിമ മികച്ച ജനപ്രീതിനേടിയ ചിത്രമായി.