ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇറങ്ങിയ വെസ്‌റ്റിൻഡീസിനെ 146 റൺസിന് തോൽപ്പിച്ച് ഇന്ത്യ. മൂന്നാം ദിവസം ബോളർമാർ തകർത്തെറിഞ്ഞതോടെ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു ലഞ്ചിനു പിരിയുമ്പോൾ വിൻഡീസ്. ജസ്റ്റിൻ ഗ്രീവ്‌സ് (52 പന്തിൽ 25), അലിക് അതാനീസ് (74 പന്തിൽ 38) എന്നിവരുടെ ഇന്നിങ്സുകളിലായിരുന്നു വിൻഡീസിൻ്റെ പ്രതീക്ഷ.
ബുധനാഴ്‌ച രണ്ടാം സെഷനിൽ അനാതീസിനെ വാഷിങ്‌ടൻ സുന്ദർ സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ മുഹമ്മദ് സിറാജിൻ്റെ പന്തിൽ ഗ്രീവ്സും ബോൾഡായി. യൊഹാൻ ലെയ്ൻ (13 പന്തിൽ 14), വാലറ്റത്ത് ജെയ്‌ഡൻ സീൽസ് (12 പന്തിൽ 22), ഖാരി പിയറി (28 പന്തിൽ 13) എന്നിവർ ചെറുതായെങ്കിലും പൊരുതി നോക്കി.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിലെ നാലു വിക്കറ്റുകളും ചേർത്ത് മുഹമ്മദ് സിറാജ് ആകെ 7 വിക്കറ്റുകൾ സ്വന്തമാക്കി. കുൽദീപ് യാദവിനു രണ്ടും വാഷിങ്ടൻ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്. ടാഗ്നരെയ്ൻ ചന്ദർപോൾ (എട്ട), ബ്രാണ്ടൻ കിങ് (അഞ്ച്), റോസ്‌റ്റൻ ചെയ്‌സ് (ഒന്ന്), ഷായ് ഹോപ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ രണ്ടാം ഇന്നിങ്സിലെ സ്കോറുകൾ