ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ (എയ്‌മ) ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പ്രവാസി മലയാളികളിൽ നിന്നും പ്രഗൽഭരായ ഗായകരെ കണ്ടെത്തുന്നതിനായി നടത്തിവരാറുള്ള കർണാടക എയ്‌മ വോയ്‌സിൻ്റെ ഈ വർഷത്തെ പ്രാഥമിക തെരഞ്ഞെടുപ്പ് ഒക്ടോബർ 11ന് ശനിയാഴ്ച ഇന്ദിരാനഗറിലുള്ള ഈസ്റ്റ് കൾച്ചറൽ അസോസിയേഷനിൽവച്ച് നടത്തപ്പെടുന്നു.
പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗത്തിൽ ആയിരിക്കും മത്സരം നടത്തുക.
ഒക്ടോബർ 17, വെള്ളിയാഴ്ചയാണ് അവസാനഘട്ട മത്സരം. സംസ്ഥാനതലത്തിൽ സംസ്ഥാന വിജയികൾക്ക് ഒക്ടോബർ 26ന് ചെന്നൈയിൽവച്ച് നടക്കുന്ന സൗത്ത് ഇന്ത്യ സോണൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. ഇതിൽ വിജയികളാകുന്നവർക്ക് ഡിസംബറിൽ എറണാകുളത്ത് ഫ്ളവർസ് ചാനലിലൂടെയുള്ള തൽക്ഷണ സംപ്രേഷണത്തോടുകൂടി നടത്തപ്പെടുന്ന ദേശീയ മത്സരത്തിൽ മത്സരിക്കുവാൻ അവസരം ലഭിക്കും.
കർണാടകത്തിലെ ആദ്യപാദ മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഒക്ടോബർ 6ന് മുൻപായി www.myaima.org.in എന്ന വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് എയ്‌മ കർണാടക പ്രസിഡണ്ട് ലിൻകൺ വാസുദേവൻ, സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9986387746, 9845193244 ബന്ധപ്പെടുക.
