തിരുവനന്തപുരം നെടുമങ്ങാട്ടുണ്ടായ സംഘർഷത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു.
ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെയാണ് സിപിഎം – എസ്‌ഡിപിഐ സംഘർഷം ഉണ്ടായത്. സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.

ഷംനാദ്, നിസാം, നാദിർഷ എന്നിവർക്കാണ് പരിക്കേറ്റത്. നിസാമിന് കാൽമുട്ടിനും നെറ്റിയിലും പരിക്കേറ്റു. ഇവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related Posts