
ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി
എറണാകുളത്തെ കലൂർ സ്റ്റേഡിയത്തിൽ മെഗാ നൃത്തസന്ധ്യക്കിടെ സ്റ്റേജിൽ നിന്ന് വീണ ഉമാ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെന്ന് ഡോക്ടർമാർ. ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് പ്രതികരിച്ചു മക്കളെ തിരിച്ചറിഞ്ഞു. കൈകാലുകൾ ചലിപ്പിച്ചു. 29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗവിഷൻ സംഘടിപ്പിച്ച മെഗാ നൃത്തസന്ധ്യക്കിടെ ഉമ വേദിയിൽ നിന്ന് വീണത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ കെട്ടിയ 14 അടി ഉയരമുള്ള താത്കാലിക വേദിക്ക് ബാരിക്കേഡ് പോലുമുണ്ടിയിരുന്നില്ല. നട്ടെല്ലിൻ്റെയും തലയുടെയും പരിക്കിനുള്ള ചികിത്സ ഫലം കണ്ടുതുടങ്ങിയെന്ന്

സൈബര്‍ത്തട്ടിപ്പിന് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്: പ്രധാനപ്രതി അറസ്റ്റില്‍
പേരാമ്പ്ര: കംബോഡിയയില്‍ സൈബര്‍ത്തട്ടിപ്പ് സ്ഥാപനത്തിലേക്ക് കേരളത്തില്‍നിന്ന് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. തോടന്നൂര്‍ പീടികയുള്ളതില്‍ തെക്കേ മലയില്‍ അനുരാഗിനെ (25) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. കംബോഡിയയില്‍നിന്ന് നാട്ടിലേക്ക് വരുന്നവഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒന്നരവര്‍ഷമായി കംബോഡിയയില്‍ സൈബര്‍ത്തട്ടിപ്പുകാര്‍ക്കൊപ്പമാണ് അനുരാഗ് ഉള്ളതെന്ന് പോലീസ് പറഞ്ഞു.ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് നേരത്തേ പോലീസ് പുറപ്പെടുവിച്ചിരുന്നു. പേരാമ്പ്ര കൂത്താളി പനക്കാട് താഴെപുരയില്‍ അബിന്‍ ബാബുവിനെ (25) തായ്ലാന്‍ഡിലെ