ബെഗളൂരിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേളി അസോസിയേഷൻ ഭാരവാഹികൾ കേരള ഗതാഗതവകുപ്പ് മന്ത്രി ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ വിവിധ പ്രദേശങ്ങളിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവീസുകൾ വർദ്ധിപ്പിക്കുക, , കൂടുതൽ എസി സ്ലീപ്പർ ബസുകൾ അനുവദിക്കുക, യശ്വന്തപുർ ഉൾപ്പെടെയുള്ള മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ബസ്സുകൾക്ക് സ്റ്റോപ്പുകൾ ഏർപ്പെടുത്തുക, സ്വകാര്യ ബസ്സുകളുടെ അമിത യാത്രാനിരക്കിന് നിയന്ത്രണമേർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേളി പ്രതിനിധികൾ മന്ത്രിയ്ക്ക് നിവേദനം നൽകി.
കേളി പ്രസിഡണ്ട് ഷിബു, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി ജാഷിർ പൊന്ന്യം, ട്രഷറർ നൂഹമോൾ, റഷീദ്, വൈസ് പ്രസിഡണ്ട് റഹീസ് എന്നിവർ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു