ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരമാണ് യാത്രക്കാരൻ ഓടുന്ന മെട്രോ തീവണ്ടിക്കുമുൻപിലെ പാളത്തിലേക്ക് ചാടിയത്. ഇതിനെത്തുടർന്ന് അരമണിക്കൂർ ഈ റൂട്ടിൽ മെട്രോ സർവീസ് മുടങ്ങി.
മാധവാര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിൽ സർവീസ് നടത്തുന്ന വണ്ടിക്കുമുൻപിലേക്കാണ് ചാടിയത്. വണ്ടി ഇയാളുടെ മേൽ തട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ജീവനക്കാർ ഇടപെട്ട് പാളത്തിലെ വൈദ്യുതി ലൈനിലെ വൈദ്യുതിപ്രവാഹം വിച്ഛേദിപ്പിച്ചു. തുടർന്ന് ഇയാളെ പുറത്തെടുത്ത് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.