ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിക്കുന്ന സാഹിത്യ ചർച്ച ഒക്ടോബർ അഞ്ചിന് കെങ്കേരി സാറ്റലൈറ്റ് ടൗൺ റെയിൽവേ പാരലൽ റോഡിലുള്ള കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഓഫീസിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന സാഹിത്യ ചർച്ചയിൽ കവിയും നോവലിസ്റ്റുമായ ഡോ.സോമൻ കടലൂർ ‘പ്രവാസവും സാഹിത്യവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9045304862.

Related Posts