കോഴിക്കോട് സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകൻ്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി കെമ്പഗൗഡ എയര്‍പ്പോര്‍ട്ട് കഫെയില്‍ ജോലിചെയ്യുകയായിരുന്നു.വെള്ളിയാഴ്ച്ച രാവില ആറുമണിയോടെയാണ് അശ്വതിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവതി ബഹളംവെച്ചതോടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്
ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്
വരാനിരിക്കുന്ന ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്. സെപ്റ്റംബർ ഏഴിനാണ് ഇത്തവണ ഗണേശോത്സവം. പരിപാടികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പൊതു ഇടങ്ങളിൽ സ്റ്റാളുകൾ സ്ഥാപിക്കുന്നതിനും മുമ്പ് എല്ലാ സംഘാടകരും അതാത് പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ നിന്ന് ആവശ്യമായ അനുമതികൾ വാങ്ങണമെന്ന് പോലീസ് വ്യക്തമാക്കി. തിരക്കേറിയ റോഡുകളിൽ സ്റ്റാളുകൾ സ്ഥാപിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. വിഗ്രഹ പ്രതിഷ്ഠയ്ക്കും അനുബന്ധ പരിപാടികൾക്കുമായി അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ്
നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് അയച്ചിട്ടില്ല : രേവതി
സംവിധായകന്‍ രഞ്ജിത്ത് യുവാവിൻ്റെ നഗ്നചിത്രങ്ങള്‍ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്കറിയാം. രഞ്ജിത്ത് അയച്ചുവെന്ന് പറയുന്ന ഫോട്ടോകള്‍ എനിക്ക് ലഭിച്ചിട്ടില്ലെന്നും രേവതി പറഞ്ഞു. നേരത്തെ തൻ്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തുവെന്നായിരുന്നു യുവാവ് ആരോപിച്ചത്. രഞ്ജിത്തിനെതിരെ
ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍ രാഹുല്‍ദ്രാവിന്റെ മകനും ഇന്ത്യന്‍ ടീമിലേക്ക് ; ഓസീസിനെതിരേയുള്ള അണ്ടര്‍ 19 ടീമിന്റെ ഭാഗമാകും
മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍ രാഹുല്‍ദ്രാവിന്റെ മകനും ഇന്ത്യന്‍ ടീമിലേക്ക്. ഓസ് ട്രേലിയയ്ക്ക് എതിരേയുള്ള അണ്ടര്‍ 19 ടീമിലേക്ക് സമിത് ദ്രാവിഡിനെ പരിഗണിച്ചു. ആഭ്യന്തരക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സമിത്തിനെ ഓസ്ട്രേലിയയ്ക്കെതിരായ മള്‍ട്ടി ഫോര്‍മാറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അംഗമാക്കി മാറ്റിയത്.സമിത്തിന്റെ ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഈ പരമ്പര. ഇപ്പോള്‍ മൈസൂര്‍ വാരിയേഴ് സിന്റെ ഭാഗമായി മഹാരാജ ട്രോഫിയില്‍ പങ്കെടുക്കുന്നുണ്ട്. മികച്ച പ്രകടനത്തിന്റെ
കങ്കുവ ദീപാവലിക്ക് , അജിത്തും വരാൻ വൈകും
രജനികാന്ത് ചിത്രം വേട്ടയനൊപ്പം സൂര്യ ചിത്രം കങ്കുവ റിലീസ് ചെയ്യില്ല. ഒക് ടോബർ 31ന് ദീപാവലി റിലീസായി കങ്കുവ എത്തും. ഇരു ചിത്രങ്ങളും ഒക്ടോബർ പത്തിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം അജിത്ത് ചിത്രം വിടാമുയർച്ചി ദീപാവലി റിലീസായി എത്തില്ലെന്നാണ് വിവരം. ലൈക പ്രൊഡക്ഷൻസാണ് വേട്ടയനും വിടാമുയർച്ചിയും നിർമ്മിക്കുന്നത്. ഇരുസിനിമകളുടെയും റിലീസിന് ഒരുമാസത്തെ ഇടവേള വേണമെന്ന നിർമ്മാതാക്കളുടെ തീരുമാനത്തെ തുടർന്നാണ് വിടാമുയർച്ചിയുടെ റിലീസ് നീട്ടിയത്. നവംബർ മധ്യത്തിലായിരിക്കും വിടാമുയർച്ചി തിയേറ്ററിൽ
പ്രേമലു’ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഉടൻ യുകെയിൽ
ഈവർഷത്തെ ബ്ലോക് ബസ്റ്റർ ഹിറ്റുകളിലൊന്നായ പ്രേമലുവിന്റെ രണ്ടാം ഭാഗം ജനുവരിയിൽ യുകെയിൽ ചിത്രീകരണം ആരംഭിക്കും. സച്ചിൻ യുകെയിൽ പോകുന്നിടത്താണ് പ്രേമലു അവസാനിക്കുന്നത്. സച്ചിൻ യുകെയിൽ യിൽ എത്തിയ ശേഷമുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ. സച്ചിനായി നസ് ലിനും റീനുവായി മമിത ബൈജുവും എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. റിലീസ് ചെയ്ത് 13-ാം ദിവസത്തിലാണ് പ്രേമലു അൻപതു കോടി കളക്ട് ചെയ്തത്. മുഴുനീള റൊമാന്റിക് കോമഡി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം ഹൈദരാബാദ്
ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്
ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ 30-ാം വാര്‍ഷികവും ഓണോത്സവവുംഒക്ടോബര്‍ 6 ഞായറാഴ്ച ദാസറഹള്ളി ചൊക്കസാന്ദ്രയിലുള്ള മഹിമപ്പ പി.യു. കോളേജ് ഗ്രൗണ്ടില്‍ അന്തര്‍സംസ്ഥാന വടംവലി മത്സരത്തോടുകൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ദീപ്തി ഭാരവാഹികള്‍ അറിയിച്ചു.
സർഗ്ഗധാര സാഹിത്യപുരസ്കാരംവിഷ്ണുമംഗലം കുമാറിന്
സർഗ്ഗധാര സാഹിത്യപുരസ്കാരം പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കുന്നു. സെപ്റ്റംബർ 8 ഞായറാഴ്ച വൈകീട്ട് 3 മണിക്ക്, ജാലഹള്ളി ക്രോസിലുള്ള ദീപ്തിഹാളിൽ വച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. ബാംഗളൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മൂന്നരപതിറ്റാണ്ടായി, അർത്ഥപൂർണ്ണമായി തുടരുന്ന അക്ഷര സപര്യക്കാണ് ഈ ആദരം.നാദാപുരം സ്വദേശിയായ വിഷ്ണുമംഗലം മംഗലം കുമാർ, മൂന്നുപതിറ്റാണ്ടിലേറെയായി ബംഗളുരുവിലെ ദാസറഹള്ളിയിൽ ആണ് സ്ഥിരതാമസം. കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി പ്രവർത്തിക്കുന്ന അദ്ദേഹം കേരളശബ്ദം, കുങ്കുമം,