ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. കൊളംബോയിൽ വൈകിട്ട് മൂന്ന് മണിക്കാണ് ക്ലാസിക് പോരാട്ടം.

വനിതാ ലോകകപ്പിൽ ഇന്ത്യയുടെയും പാകിസ്താൻ്റെയും ക്യാപ്റ്റന്മാർ കൈകൊടുക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പാക് വനിതാ ടീമുമായും ഷേക് ഹാൻഡ് നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയ അറിയിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് അവസാനിച്ച ഏഷ്യാകപ്പ് ടൂർണമെന്റിൽ ഇന്ത്യ – പാകിസ്താൻ പുരുഷടീമുകളുടെ ഫൈനലിന് ശേഷമുണ്ടായ ‌വിവാദങ്ങൾ കെട്ടട‌ങ്ങും മുന്നേയാണ് വനിതകളുടെ പോരാട്ടത്തിനും അരങ്ങൊരുങ്ങുന്നത്. പാകിസ്താൻ പുരുഷ ടീമിൻ്റെ ക്യാപ്റ്റന് ഹസ്തദാനം നൽകാനും ഫൈനലിൽ പാക് ക്രിക്കറ്റ് ബോർഡിൻ്റെ മേധാവിയും കൂടിയായ എസിസി ചെയർമാൻ നിന്ന് ട്രോഫി ഏറ്റുവാങ്ങാനും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തയ്യാറാകാത്തത് വലിയ വിവാദമായിരുന്നു.

Related Posts